Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'അത് സിനിമ, ഇത് രാഷ്ട്രീയം'; ആരോപണങ്ങളില്‍ സൗകര്യത്തിനനുസരിച്ച് നിലപാട് മാറ്റി ഇ.പി ജയരാജന്‍

'അത് സിനിമ, ഇത് രാഷ്ട്രീയം'; ആരോപണങ്ങളില്‍ സൗകര്യത്തിനനുസരിച്ച് നിലപാട് മാറ്റി ഇ.പി ജയരാജന്‍
എം.എല്‍.എ.യായ എം. മുകേഷിനെതിരായ പഴയ ലൈംഗിക പീഡനാരോപണത്തില്‍ ന്യായീകരണം നിരത്തി സി.പി.എം. നേതാവ് ഇ.പി. ജയരാജന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ജയരാജന്‍, അതേ വിഷയത്തില്‍ സ്വന്തം പാര്‍ട്ടി നേതാവിനെ സംരക്ഷിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഒരു പ്രതിപക്ഷ എം.എല്‍.എ.ക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉയര്‍ത്തുമ്പോള്‍ രാഷ്ട്രീയമായി മുതലെടുപ്പ് നടത്താന്‍ സി.പി.എം. ശ്രമിക്കുന്നു എന്ന വിമര്‍ശനം ഇതിലൂടെ ശക്തമാകുകയാണ്. എന്നാല്‍, സി.പി.എം. എം.എല്‍.എ.യായ എം. മുകേഷിനെതിരേ നേരത്തേ സമാനമായ ലൈംഗിക പീഡനാരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി യാതൊരു നടപടിയും എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ജയരാജന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. 'രാഷ്ട്രീയവും സിനിമയും ഒരുപോലെയാണോ? സിനിമയ്ക്ക് സിനിമയുടേതായ ചില പ്രത്യേകതകളുണ്ട്, അത് സിനിമയാണ്, ഇത് രാഷ്ട്രീയമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലൈംഗിക ആരോപണം എന്ന ഗുരുതരമായ വിഷയത്തെ, അത് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വരുമ്പോള്‍ 'സിനിമയുടെ പ്രത്യേകത' പറഞ്ഞ് ലഘൂകരിക്കാനും, എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വരുമ്പോള്‍ വലിയ രാഷ്ട്രീയ ആയുധമാക്കാനും ശ്രമിക്കുന്ന സി.പി.എമ്മിന്റെ ഈ നിലപാടാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. സി.പി.എമ്മിന്റെ സൗകര്യമനുസരിച്ച് 'രാഷ്ട്രീയം', 'സിനിമ' എന്നിങ്ങനെ ആരോപണങ്ങളെ തരംതിരിക്കുന്ന ഈ നിലപാട്, സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഇരട്ടനീതി വ്യക്തമാക്കുന്നു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in