Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുകെയില്‍ തൊഴില്‍ത്തട്ടിപ്പ്; 400 മലയാളി നഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നു; പ്രവാസി ലീഗല്‍ സെല്‍ പരാതി നല്‍കി

യുകെയില്‍ തൊഴില്‍ത്തട്ടിപ്പ്; 400 മലയാളി നഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നു; പ്രവാസി ലീഗല്‍ സെല്‍ പരാതി നല്‍കി
ന്യൂഡല്‍ഹി : യുകെയില്‍ തൊഴില്‍ത്തട്ടിപ്പിനിരയായ 400 മലയാളി നഴ്‌സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗല്‍ സെല്‍ (യുകെ ചാപ്റ്റര്‍) വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു പരാതി നല്‍കി. കൊച്ചിയിലെ ഒരു റിക്രൂട്‌മെന്റ് ഏജന്‍സി വഴിയാണു നഴ്‌സുമാര്‍ യുകെയിലെത്തിയത്. വീസ നടപടികള്‍ക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാനടിക്കറ്റ്, താമസം തുടങ്ങിയവരുടെ പേരില്‍ 5 ലക്ഷം രൂപയും വീതം നഴ്‌സുമാരില്‍ നിന്നു വാങ്ങിയെന്നാണു പരാതിയിലുള്ളത്. വഞ്ചിതരായ നഴ്‌സുമാര്‍ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാനാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുണ്ടെന്നും സെല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാമും യുകെ ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സോണിയ സണ്ണിയും പറഞ്ഞു. തട്ടിപ്പു നടത്തിയ ഏജന്‍സി തുടര്‍ന്നും ആളുകളെ യുകെയില്‍ എത്തിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. നഴ്‌സുമാരെ സഹായിക്കാന്‍ യുകെയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിനു നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ തലത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in