Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു, എത്രയും വേഗം ടാങ്ക് നിറച്ചോളൂ': രാഹുല്‍ ഗാന്ധി

'തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു, എത്രയും വേഗം ടാങ്ക് നിറച്ചോളൂ': രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: എത്രയും വേഗം വാഹനങ്ങളുടെ ടാങ്ക് നിറച്ചോളൂ എന്ന് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ പോകുന്ന പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. 'പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കും. മാര്‍ച്ച് പത്തിനാണ് ഫലം പുറത്ത് വരിക. യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയർന്നപ്പോഴും ഇന്ത്യയില്‍ വില വർധിച്ചിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

Related articles

See all
Popular News

'എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിന് വേണ്ടി'; അഗ്നിപോലെ പടർന്ന ധീര വനിത ഇന്ദിരാഗാന്ധിയുടെ...

Popular News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല ക...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in