Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണല്‍ നാളെ; വാർത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണല്‍ നാളെ; വാർത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
  ന്യൂഡല്‍ഹി: നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ വാർത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡല്‍ഹിയില്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ മാധ്യമങ്ങളെ കാണും. വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. എന്നാല്‍ ഇന്ത്യാ സഖ്യം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കമ്മീഷന്‍ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യാ മുന്നണി നേതാക്കള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കമ്മീഷന്‍ തയാറായില്ല. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നും കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. എന്‍ഡിഎ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ അട്ടിമറി ശ്രമമുണ്ടെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ ആരോപണം. അതേസമയം 295 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ വിലയിരുത്തല്‍. ഫലം അട്ടിമറിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെ നേരിട്ടുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം അന്തിമ പോളിംഗ് കണക്കുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസത്തിനെതിരെയും ഇന്ത്യാ സഖ്യ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in