Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്; പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിതയുടെ മൊഴി; സാക്ഷികളും ആരോപണം നിഷേധിച്ചു

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്; പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിതയുടെ മൊഴി; സാക്ഷികളും ആരോപണം നിഷേധിച്ചു

നെയ്യാറ്റിന്‍കര: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പീഡനക്കേസില്‍ നിര്‍ണായക മൊഴി. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ മൊഴി നല്‍കി. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതി ഒന്നിലാണ് അതിജീവിത പുതിയ മൊഴി നല്‍കിയത്.

കേസിലെ ഒന്നാം സാക്ഷിയായ അതിജീവിതയെ കോടതി വിസ്തരിക്കുന്ന വേളയിലാണ് പരാതിക്ക് വിരുദ്ധമായ ഈ നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. കോവളം ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വച്ച് എം.എല്‍.എ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ മുന്‍പത്തെ പരാതി. എന്നാല്‍ വിസ്താര വേളയില്‍ ഈ ആരോപണങ്ങളെല്ലാം അതിജീവിത കോടതിയില്‍ പൂര്‍ണ്ണമായി നിഷേധിക്കുകയായിരുന്നു.

അതിജീവിതയ്ക്ക് പുറമെ കേസിലെ മറ്റ് രണ്ട് പ്രധാന സാക്ഷികളും മുന്‍പ് നല്‍കിയ മൊഴികള്‍ കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്. സാക്ഷികള്‍ കൂട്ടത്തോടെ മൊഴി മാറ്റിയതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് എത്തിയിരിക്കുന്നത്. കേസ് വീണ്ടും നാളെ കോടതി പരിഗണിക്കും.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in