Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുതിയ പരിസ്ഥിതി ആഘാത പഠന നിയമം വൻ ദുരന്തം; ശബ്​ദമുയർത്തിയില്ലെങ്കിൽ വരാനിരിക്കുന്നത്​ വന്‍ വിപത്ത്​ : മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

പുതിയ പരിസ്ഥിതി ആഘാത പഠന നിയമം വൻ ദുരന്തം; ശബ്​ദമുയർത്തിയില്ലെങ്കിൽ വരാനിരിക്കുന്നത്​ വന്‍ വിപത്ത്​ : മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
കേന്ദ്ര സർക്കാരിന്‍റെ പുതിയ പരിസ്ഥിതി ആഘാത പഠന നിയമം (അഥവാ ഇ.ഐ.എ) 2020 അപകടകരമായ നിർദേശങ്ങൾ ഉള്ളതാണെന്നും കരട് തന്നെ പിന്‍വലിക്കണമെന്നും രാഹുൽ ഗാന്ധി. ഇഐഎ വ്യാപകമായ പാരിസ്ഥിതിക നാശത്തിന് ഇത് വഴിവെയ്ക്കുമെന്നും ഇതിനെതിരെ ശബ്​ദം ഉയർത്തിയില്ലെങ്കിൽ അത് വലിയ ദുരന്തമാകു​മെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വർഷങ്ങളായി പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളെ തകർക്കുന്നതാണ് ഇഐഎ. നിയമത്തിനെതിരെ യുവ ജനത മുന്നോട്ടുവന്നില്ലെങ്കിൽ ദശലക്ഷക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവിതം ദുരിതപൂർണമാകുമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ മുന്നറിയിപ്പ്​ നൽകി. നിയമത്തി​ന്‍റെ കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ്​ സർക്കാർ. ഇ ഐ എ കരട് നയം പ്രകാരം ഉയർന്ന മലിനീകരണ വ്യവസായങ്ങൾക്ക് ഇനിമേൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. വികസനത്തിന്‍റെ പേരിൽ വലിയ പരിസ്ഥിതി നശീകരണത്തിന് ഉൾപ്പെടെ ഇത് വഴിവെയ്ക്കും. മാത്രമല്ല പരിസ്​ഥിതി നാശത്തി​ന്‍റെ ഇരകളെ നിശബ്​ദമാക്കുന്നത് കൂടിയാണ് ഈ​ പുതിയ നിയമം. വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഇത് നശിപ്പിക്കും. പരിസ്ഥിതിയോട് ഇടച്ചേർന്നു ജീവിക്കുന്നവരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് ഇഐഎ എന്നും ഭാവി തലമുറയെ കൂടി ബാധിക്കുന്നതാണ് ഇതെന്നും രാഹുല്‍ ഗാന്ധി ഫെയ്സ്​ബുക്ക്​ പോസ്റ്റിലൂടെ മുന്നറിയിപ്പ്​ നൽകി. പരിസ്ഥിതിയെ സംരക്ഷിക്കാൻ എപ്പോഴും മുന്നിൽ നിന്നിട്ടുള്ള യുവാക്കൾ ഉൾപ്പെടെയുള്ള സമൂഹം ഇക്കാര്യത്തിലും മുന്നോട്ട് വരണമെന്നും ഇ ഐ എ യെ എതിർക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in