Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നാല് മരണം, 88 പേര്‍ക്ക് പരിക്ക്

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നാല് മരണം, 88 പേര്‍ക്ക് പരിക്ക്

കെയ്‌റോ: ഈജിപ്തിലെ ഗിസ പ്രവിശ്യയില്‍ രണ്ട് യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 88 പേര്‍ക്ക് പരിക്കേറ്റു. കെയ്റോയ്ക്ക് സമീപമുള്ള അല്‍ അയ്യാത്ത് മേഖലയിലാണ് അപകടമുണ്ടായത്. ഗിസയില്‍ നിന്ന് ഫയൂമിലേക്ക് പോവുകയായിരുന്ന ട്രെയിന്‍, കെയ്റോ-അസ്വാന്‍ പാതയില്‍ സര്‍വീസ് നടത്തുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തില്‍ നിരവധി ബോഗികള്‍ പാളം തെറ്റി തകര്‍ന്നു. ദുരന്തത്തില്‍പ്പെട്ടവരെ വേഗത്തില്‍ രക്ഷപ്പെടുത്തുന്നതിനും പാളത്തിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ സമഗ്രവും അടിയന്തിരവുമായ അന്വേഷണത്തിന് ഈജിപ്ത് പ്രസിഡന്റ് ഉത്തരവിട്ടു. അപകടത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട കെയ്റോ-അപ്പര്‍ ഈജിപ്ത് റെയില്‍വേ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ റെയില്‍വേ അതോറിറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്.

Related articles

See all
Popular News

ഇറാനെ വീണ്ടും ആക്രമിക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; തിരിച്ചടിയായി 'തീമഴ പെയ്യ...

Popular News

ഇസ്രായേലില്‍ സഖ്യസര്‍ക്കാര്‍ നീക്കങ്ങള്‍ ഊര്‍ജ്ജിതം: നെതന്യാഹുവിനെയും ഒപ്പം കൂട്ടാന്‍ തയ്യ...

Popular News

നെതന്യാഹുവിന് തിരിച്ചടി: പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗാദി ഐസന്‍കോട്ടിനെ ചുമതലപ്പെടുത്...

Popular News

'ഇറാന്റെ ബാക്കി ഭാഗങ്ങള്‍ കൂടി നശിപ്പിക്കേണ്ടി വരും': വീണ്ടും ഭീഷണിയുമായി ട്രംപ്

Save your stories

Sign in