Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിനീഷ് കോടിയേരി ഗള്‍ഫിലായിരുന്ന 5 വര്‍ഷവും കള്ളപ്പണം വെളുപ്പിച്ചു: ഇഡി

ബിനീഷ് കോടിയേരി ഗള്‍ഫിലായിരുന്ന 5 വര്‍ഷവും കള്ളപ്പണം വെളുപ്പിച്ചു: ഇഡി
  കൊച്ചി: ബിനീഷ് കോടിയേരി ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷക്കാലവും കള്ളപ്പണം വെളുപ്പിച്ചതായി വിവരം ലഭിച്ചുവെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. 2008 മുതല്‍ 2013 വരെയാണ് എന്‍ആര്‍ഐ പദവിയോടെ ബിനീഷ് ദുബായില്‍ കഴിഞ്ഞത്. ഈ സമയത്ത് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയും ആയി. ഈ കാലയളവിലും കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളില്‍ എത്തിയ പണത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിന്‍റെ ഭാഗമായി രണ്ടു ബാങ്കുകള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒപ്പോടുകൂടിയ പണം നിക്ഷേപ രസീതികളുടെ പകര്‍പ്പ് ഹാജരാക്കാനാണു ബാങ്കുകള്‍ക്കു ഇഡി നല്‍കിയിരിക്കുന്ന നിർദ്ദേശം. ഇതോടെ ആരൊക്കെയാണ് ഈ അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്തിയതെന്നു കണ്ടെത്താനാകും. ഏറ്റവും കൂടുതല്‍ പണം വന്ന അക്കൗണ്ടുകളുള്ള രണ്ടു ബാങ്കുകള്‍ക്കാണ് ഇഡി നിര്‍ദേശം നല്‍കിയത്. ഈ ബാങ്കുകളിലെ മൂന്ന് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ അധികവും നടത്തിയിട്ടുള്ളതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.

Related articles

See all
Popular News

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

പൊലീസുകാര്‍ക്കെതിരെ വധഭീഷണി; വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ...

Save your stories

Sign in