Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DELHI EARTHQUAKE| ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി; പ്രഭവ കേന്ദ്രം ഹരിയാന

DELHI EARTHQUAKE| ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി; പ്രഭവ കേന്ദ്രം ഹരിയാന
ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഹരിയാനയിലം ജജ്ജാറാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച ജജ്ജാറില്‍ 4.4 തീവ്രതയില്‍ ഭൂകമ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 7:49 ന് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജജ്ജറില്‍ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തിലാണ്. ഡല്‍ഹി - എന്‍സിആര്‍ മേഖലയില്‍ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ഗുരുഗ്രാമിലുമുള്ള നിരവധി പേരാണ് ഭൂചലനമുണ്ടായതിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വ്യാഴാഴ്ച രാവിലെ 9:04 ന് ജജ്ജറിന് അടുത്തായി 4.4 തീവ്രതയുള്ള ഒരു ഭൂചലനം ഉണ്ടായിരുന്നു. ഇതിന്റെ പ്രഭവകേന്ദ്രം ജജ്ജറിന് മൂന്ന് കിലോമീറ്റര്‍ അടുത്താണ്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 51 കിലോമീറ്റര്‍ ദൂരെയാണ് ഈ മേഖല. ഈ ഭൂകമ്പവും 10 കിലോമീറ്റര്‍ ആഴത്തില്‍ നിന്നായിരുന്നു. റോഹ്തക്, ഗുരുഗ്രാം, പാനിപ്പത്ത്, ഹിസാര്‍ തുടങ്ങിയ അടുത്തുള്ള ജില്ലകളിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, നോയിഡ, മീററ്റ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related articles

See all
Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

'രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം'; ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമെന്ന് ഇ...

Popular News

'ചലോ ദില്ലി': ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്...

Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Save your stories

Sign in