Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇ-മൊബിലിറ്റി പദ്ധതി: ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പിഡബ്ല്യൂസിയുടേയും ഹെസിന്‍റേയും പ്രതിനിധികള്‍ ഒരുമിച്ച് പങ്കെടുത്തു; ഹെസുമായി നേരത്തെ ധാരണ ഉണ്ടാക്കിയതിന്‍റെ തെളിവുകള്‍ ജയ്ഹിന്ദ് ന്യൂസിന്

ഇ-മൊബിലിറ്റി പദ്ധതി: ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പിഡബ്ല്യൂസിയുടേയും ഹെസിന്‍റേയും പ്രതിനിധികള്‍ ഒരുമിച്ച് പങ്കെടുത്തു; ഹെസുമായി നേരത്തെ ധാരണ ഉണ്ടാക്കിയതിന്‍റെ  തെളിവുകള്‍ ജയ്ഹിന്ദ് ന്യൂസിന്
  ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇ-ബസ് നിർമ്മാണ പദ്ധതി സംബന്ധിച്ച്  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെയും ഹെസിന്‍റേയും പ്രതിനിധികള്‍ ഒരുമിച്ച് പങ്കെടുത്തതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്. ധാരണപത്രം ഒപ്പിടാത്ത കമ്പനി സർക്കാർ വിളിച്ച യോഗത്തിൽ കൺസൾട്ടൻസിക്കാരോടൊപ്പം പങ്കെടുത്തതിന്‍റെ മിനിറ്റ്സിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. സാധാരണനിലയില്‍ കൺസൾട്ടൻസി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് കമ്പനി ഏതെന്ന് നിശ്ചയിക്കുന്നത്. എന്നാല്‍ ഇവിടെ കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ടിനു മുമ്പ് തന്നെ കമ്പനിയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.  കമ്പനിയും കൺസൾട്ടൻസിയും ഒരുമിച്ച് യോഗത്തില്‍ പങ്കെടുത്തത് ഹെസ് കമ്പനിയുമായി നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയതിന്‍റെ ശക്തമായ തെളിവാണ്.  
 

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in