ജയിലില്‍ കിടക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഡിവൈഎഫ്‌ഐയുടെ 'വോട്ട് അഭ്യര്‍ത്ഥന'; പയ്യന്നൂരില്‍ പ്രചാരണം
Jaihind TV News Report
Jaihind TV Web Desk
November 27, 2025
1 min read
•
Updated: May 15, 2026
കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ വധശ്രമക്കേസില്‍ ജയിലിലായ പ്രതിക്കായി പ്രചാരണം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ. പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി.കെ നിഷാദിനായാണ് ഡിവൈഎഫ്‌ഐ പ്രചാരണം ഏറ്റെടുത്തത്.
ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വി.കെ നിഷാദിനായി പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡില്‍ പ്രചാരണം തുടങ്ങിയത്. കേസില്‍ തളിപ്പറമ്പ് കോടതി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വികെ നിഷാദിനെയും ടിസിവി നന്ദകുമാറിനെയും 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.സ്ഥാനാര്‍ത്ഥി ജയിലില്‍ ആയതോടെ വികെ നിഷാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഡി വൈ എഫ് ഐ ഏറ്റെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി പി അനീഷ് തുടങ്ങിയവര്‍ നിഷാദിന് വേണ്ടി പ്രചാരണം നടത്താനായി പയ്യന്നൂരിലെത്തി. അവര്‍ക്കൊപ്പം പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ഡിവൈഎഫ്‌ഐ- സി പി എം പ്രവര്‍ത്തകരും അണിചേര്‍ന്നു.
പ്രതികള്‍ക്ക് കോടതി പരിസരത്ത് സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ നല്‍കിയ ജയിലിലേക്കുള്ള യാത്രയയപ്പില്‍ വിമര്‍ശനം ശക്തമാവുകയാണ്. അതേ സമയം 46ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വികെ നിഷാദ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാനാവില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10