Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡിവൈഎഫ്ഐ യുടെ കൊലവിളി മുദ്രാവാക്യം അപലപനീയം; രമേശ് ചെന്നിത്തല

ഡിവൈഎഫ്ഐ യുടെ കൊലവിളി മുദ്രാവാക്യം അപലപനീയം; രമേശ് ചെന്നിത്തല
  കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുചുകുന്ന് കോളേജിലെ കെഎസ്‌യു - എംഎസ്എഫ് വിദ്യാർത്ഥികൾക്ക് നേരെ ഡിവൈഎഫ്ഐ നടത്തിയ അക്രമവും കൊലവിളിയും അങ്ങേയറ്റം അപലപനീയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിന്‍റെ അനുഭവം ഉണ്ടാകുമെന്നാണ് ഡിവൈഎഫ്ഐ  പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു - എംഎസ്എഫ് വിദ്യാർത്ഥികളെ തടഞ്ഞ് വെക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. പരാജയമുണ്ടായാൽ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഇതൊന്നും കൊണ്ട് കെഎസ്‌യുവിന്‍റെ പോരാളികളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ക്യാമ്പസിൽ എസ്എഫ്ഐയും ക്യാമ്പസിന് പുറത്ത് ഡിവൈഎഫ്ഐ യും നടത്തുന്ന ഇത്തരം കാടത്തങ്ങൾ അവസാനിപ്പിക്കണം. അക്രമങ്ങൾ നടത്തിയവർക്കെതിരേയും, കൊലവിളി നടത്തിയവർക്കെതിരേയും പോലീസ് ശക്തമായ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in