അർജുന്‍ ആയങ്കിയുമായുള്ള ബന്ധത്തില്‍ വെട്ടിലായി ; സജേഷിനെ പുറത്താക്കി ഡിവൈഎഫ്ഐയുടെ മുഖംരക്ഷിക്കല്‍ നടപടി
Jaihind TV News Report
Jaihind TV Web Desk
June 26, 2021
1 min read
•
Updated: June 10, 2026
കണ്ണൂർ : കരിപ്പൂർ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയും സിപിഎം പ്രവർത്തകനുമായ അർജുന്‍ ആയങ്കിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ സി.സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിനാണ് നടപടി. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയാണ് സജേഷ്. അർജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമ സജേഷാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
KL 13 AR 7789 എന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലും രാമനാട്ടുകര അപകടം നടന്ന സ്ഥലത്തും എത്തിയത്. ഈ കാർ പിന്നീട് അഴിക്കോട്ടെ കപ്പൽ പൊളിശാലയ്ക്ക് സമീപത്ത് നിന്ന് അർജുന്‍റെ സുഹൃത്ത് കടത്തികൊണ്ടു പോവുകയും ചെയ്തിരുന്നു. അർജ്ജുൻ ആയങ്കിയുമായി സജീഷിന് അടുത്ത ബന്ധമാണുള്ളത്. ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് കൂടിയാണ് സജീഷ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10