Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരുതല്‍ തടങ്കലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് ഡിവൈെഫ്ഐയുടെ ഗുണ്ടാവിളയാട്ടം: നിരവധി പേർക്ക് പരിക്ക്; നോക്കുകുത്തിയായി പോലീസുകാർ

കരുതല്‍ തടങ്കലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് ഡിവൈെഫ്ഐയുടെ ഗുണ്ടാവിളയാട്ടം: നിരവധി പേർക്ക് പരിക്ക്; നോക്കുകുത്തിയായി പോലീസുകാർ
  കണ്ണൂർ: പോലീസ് സ്റ്റേഷനില്‍ കയറി ഡിവൈഎഫ്ഐയുടെ ഗുണ്ടാവിളയാട്ടം. സ്റ്റേഷനില്‍ കയറിയ ഡിവൈഎഫ് ഗുണ്ടകള്‍ കരുതല്‍ തടങ്കലില്‍ ആയിരുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ മർദ്ദിച്ചു. അക്രമത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. നോക്കുകുത്തിയായി നിന്ന പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ലെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിന്‍ ജോർജ് പ്രതികരിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ് ഗുണ്ടകളുടെ ആക്രമണം. നവകേരള സദസിന് എത്തിയ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. കല്യാശേരി നിയോജക മണ്ഡലത്തിലെ നവകേരള സദസിന് ശേഷം തളിപ്പറമ്പിലേക്കുള്ള യാത്ര മധ്യേയാണ് കരിങ്കൊടി പ്രതിഷേധം. ഇതിനു പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധക്കാരെയും പോലീസ് സ്റ്റേഷനിൽ അന്യായമായി കരുതൽ തടങ്കിലാക്കിയിരുന്ന കെഎസ്‌യു, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ സ്റ്റേഷനിൽ കയറി ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്. ഗുണ്ടാവിളയാട്ടം നടക്കുമ്പോഴും നോക്കിനിന്ന പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.  

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in