Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊലക്കേസ് പ്രതിക്ക് ചുവപ്പുപരവതാനി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതി ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്; കണ്ണൂരില്‍ വന്‍ വിവാദം

കൊലക്കേസ് പ്രതിക്ക് ചുവപ്പുപരവതാനി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതി ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്; കണ്ണൂരില്‍ വന്‍ വിവാദം

വധശ്രമക്കേസിൽ കോടതി കഠിനതടവിന് ശിക്ഷിച്ച കുപ്രസിദ്ധ പ്രതിയെ കണ്ണൂരിൽ ഡിവൈഎഫ്‌ഐയുടെ ജില്ലാ ഭാരവാഹിയായി തിരഞ്ഞെടുത്തു. പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷത്തെ തടവുശിക്ഷ വിധിച്ച പയ്യന്നൂർ സ്വദേശി വി.കെ. നിഷാദിനെയാണ് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. തലശ്ശേരിയിൽ വെച്ച് നടന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലാണ് ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ സംഘടനയുടെ അമരത്തേക്ക് കൊണ്ടുവന്നത്. സി.പി.എം-ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ ക്രിമിനൽ പ്രീണനവും ഇരട്ടത്താപ്പുമാണ് ഇതിലൂടെ ഒരിക്കൽക്കൂടി പുറത്തുവരുന്നത്.

ആരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത അക്രമ സംഭവങ്ങൾക്കിടയിലാണ് പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ നിഷാദ് പിടിയിലാകുന്നത്. തുടർന്ന് നടന്ന വിചാരണയ്ക്ക് ഒടുവിൽ കഴിഞ്ഞ നവംബറിലാണ് കോടതി ഇയാൾക്ക് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇതിനിടയിൽ ജയിലിൽ കിടന്നുകൊണ്ട് തന്നെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിച്ചിരുന്നു. ജയിൽശിക്ഷ അനുഭവിച്ച് വെറും ഒരു മാസത്തിനിപ്പുറം ഡിസംബർ 26-ന് ഇയാൾക്ക് പരോൾ അനുവദിച്ചതും വലിയ രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമായിരുന്നു.

20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒരു പ്രതിക്ക് ഇത്രയും പെട്ടെന്ന് പരോൾ ലഭിച്ചതിന് പിന്നാലെ, ഇയാൾ പരോൾ ചട്ടങ്ങൾ പരസ്യമായി ലംഘിച്ച് സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിയമവ്യവസ്ഥയെയും ജയിൽ ചട്ടങ്ങളെയും പൂർണ്ണമായി വെല്ലുവിളിച്ച പ്രതിയെയാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. ക്രിമിനലുകളെ തള്ളിപ്പറയുന്നുവെന്ന് പുറമേ പ്രസംഗിക്കുകയും, ജയിലിൽ കിടക്കുന്ന കൊടുംകുറ്റവാളികൾക്ക് പാർട്ടി തണലിൽ ഉയർന്ന പദവികൾ നൽകി ആദരിക്കുകയും ചെയ്യുന്ന സി.പി.എം ശൈലിയുടെ ഒടുവിലത്തെ ഉദാഹരണമാണ് നിഷാദിന്റെ ഈ പദവിാരോഹണം.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in