Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഞ്ചായത്തിന്‍റെ അനുമതിയോടെ വീടുപണി ; പിന്നാലെ തറ പൊളിച്ച് കൊടി നാട്ടി ഡിവൈഎഫ്ഐ, പരാതി

പഞ്ചായത്തിന്‍റെ അനുമതിയോടെ വീടുപണി ; പിന്നാലെ തറ പൊളിച്ച് കൊടി നാട്ടി ഡിവൈഎഫ്ഐ, പരാതി
  കാസർഗോഡ് : പഞ്ചായത്തിന്‍റെ അനുമതിയോടെ നിർമാണം തുടങ്ങിയ വീടിന്‍റെ തറ പൊളിച്ച് കൊടി നാട്ടി ഡിവൈഎഫ്ഐയുടെ അതിക്രമം. കാഞ്ഞങ്ങാട് അജാനൂർ ഗ്രാമപ്പഞ്ചായത്തിലെ ഇട്ടമ്മൽ ചാലിയം നായില്‍ വി.എം റാസിഖിന്‍റെ വീടുപണിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടസപ്പെടുത്തിയത്. സി.പി.എമ്മാണ് അജാനൂർ പഞ്ചായത്ത് ഭരിക്കുന്നത്. റാസിഖിന്‍റെ പേരിലുള്ള 10 സെന്‍റ് സ്ഥലത്താണ് പഞ്ചായത്തിന്‍റെ അനുമതിയോടെ വീട് നിർമാണം ആരംഭിച്ചത്.  കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട്‌ നിർമാണത്തിന് അജാനൂർ പഞ്ചായത്ത് അനുമതി നൽകിയത്. തുടർന്ന് ഏപ്രില്‍ എട്ടോടെ വീടിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. തറ കെട്ടുകയും സമീപത്തായി ഷെഡ് നിർമിക്കുകയും ചെയ്തു. വീടിന്‍റെ തറയും മീപത്തെ ഷെഡും ഒരു സംഘം എത്തി നശിപ്പിക്കുകയായിരുന്നു. നിർമാണ പ്രദേശത്തേക്കുള്ള വഴിയും ഇവർ കല്ലുകള്‍ നിരത്തി അടച്ചു. അതേസമയം കൊടി നാട്ടിയത് വയല്‍ ഭൂമിയായതിനാലാണ് എന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ വിശദീകരണം. മുസ്‌ലിം ലീഗ് പ്രവർത്തകൻ അഷറഫ് കൊളവയലിന്‍റെ സഹോദരനാണ് വി.എം റാസിഖ്. പഴ കച്ചവടം നടത്തിയാണ് റാസിഖ് ഉപജീവനം നടത്തുന്നത്. റാസിഖിന്‍റെ പരാതിയില്‍ ഹൊസ് ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in