Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പമ്പില്‍ കയറി കോലം കത്തിച്ച് ഡിവൈഎഫ്ഐ, ഓടി രക്ഷപ്പെട്ട് ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും; പ്രതിഷേധം

പമ്പില്‍ കയറി കോലം കത്തിച്ച് ഡിവൈഎഫ്ഐ, ഓടി രക്ഷപ്പെട്ട് ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും; പ്രതിഷേധം
കോട്ടയം : ഇന്ധന വില വര്‍ധനക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പിലെത്തി കോലം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി പമ്പ് ഉടമകള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പമ്പിലെത്തി കോലം കത്തിച്ചതോടെ ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. എംസി റോഡില്‍ ചങ്ങനാശേരിക്കും അടൂരിനും ഇടയ്ക്കുള്ള പമ്പിലെത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ  ബുദ്ധിശൂന്യമായ പ്രവൃത്തി. തീ പടര്‍ന്നതോടെ പമ്പിലുണ്ടായിരുന്നവര്‍ക്കെല്ലാം ഇറങ്ങി ഓടേണ്ടിവന്നു. കോലത്തിലെ തീ പൂര്‍ണ്ണമായും അണഞ്ഞതിന് ശേഷമാണ് പമ്പ് ജീവനക്കാര്‍ അടക്കം തിരികെ എത്തിയത്. സംഭവം വിവാദമായതോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ ഡിവൈഎഫ്ഐ മുക്കി. ഡിവൈഎഫ്ഐ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പമ്പുടമകള്‍ രംഗത്തെത്തി. പെട്രോള്‍ പമ്പിന് സമീപം ഇത്തരം ബുദ്ധിശൂന്യമായ പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്നും ഡിവൈഎഫ്‌ഐ നേതൃത്വത്തോട് പമ്പുടമകള്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in