Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ദുൽഖർ സൽമാൻ - പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ; ആഗോള റിലീസ് നവംബർ 20-ന്

ദുൽഖർ സൽമാൻ - പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ; ആഗോള റിലീസ് നവംബർ 20-ന്

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ 2026 നവംബർ 20-ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് അവതരിപ്പിക്കുന്നത്.

റിഫ്രഷിംഗ് ആയ കഥപറച്ചിൽ ശൈലി കൊണ്ട് ശ്രദ്ധേയനായ പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖം സാത്വിക വീരവല്ലിയാണ് ദുൽഖറിന്റെ നായികയായെത്തുന്നത്. പ്രശസ്ത താരം ശ്രുതി ഹാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ 'കൃഷ്ണ' എന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന ദുൽഖറിന്റെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28-ന് പുറത്തിറങ്ങിയ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പൂർണ്ണരൂപം കണ്ട സംഗീത സംവിധായകൻ ജി. വി. പ്രകാശ് കുമാർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രം ഗംഭീരമായി വന്നിട്ടുണ്ടെന്ന ജി.വിയുടെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. 'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കർ' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം തെലുങ്ക് സിനിമയിൽ തനിക്കുള്ള വലിയ സ്വീകാര്യത ഒന്നുകൂടി ഉറപ്പിക്കാനൊരുങ്ങുകയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിലൂടെ.

സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ. എൽ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് ശ്വേത സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ. പല്ലവി സിംഗ് കോസ്റ്റ്യൂം ഡിസൈനും അനിൽ ഭാനു പബ്ലിസിറ്റി ഡിസൈനും കൈകാര്യം ചെയ്യുന്നു. വൻ അണിയറപ്രവർത്തക നിര തന്നെയാണ് ദുൽഖറിന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തിനായി അണിനിരന്നിരിക്കുന്നത്.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in