Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

9 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് ദുല്‍ഖര്‍ സല്‍മാന്‍- പവന്‍ സാദിനേനി ചിത്രം 'ആകാശംലോ ഒക താര'യിലെ 'കുട്ടി കുട്ടി പൂവേ'

9 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് ദുല്‍ഖര്‍ സല്‍മാന്‍- പവന്‍ സാദിനേനി ചിത്രം 'ആകാശംലോ ഒക താര'യിലെ 'കുട്ടി കുട്ടി പൂവേ'

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' യിലെ 'കുട്ടി കുട്ടി പൂവേ' ഗാനം സൂപ്പര്‍ ഹിറ്റ്. റിലീസ് ചെയ്ത ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളിലടക്കം തരംഗമായി മാറിയ ഗാനം, ഇതിനോടകം യൂട്യൂബില്‍ നിന്ന് മാത്രം 9 മില്യണ്‍ കാഴ്ചക്കാരിലധികമാണ് യുട്യൂബില്‍ നിന്ന് സ്വന്തമാക്കിയത്. ജൂലൈ 28 ന് നായകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗാനം പുറത്ത് വന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, 'ആകാശംലോ ഒക താര' തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്. 

അരുണ്‍ ആലാട്ട് വരികള്‍ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ മാമ്മന്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം, ഗാനത്തിന്റെ മേക്കിങ് ദൃശ്യങ്ങളും പുറത്ത് വന്ന വീഡിയോയുടെ ഭാഗമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സാത്വിക എന്നിവര്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയം കാണിച്ചു തരുന്ന ഗാനം, അവരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന സൂചനയും നല്‍കുന്നു. 

ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായി എത്തുന്ന ദുല്‍ഖറിന്റെ ലുക്കും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി. നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവന്‍ സാദിനേനി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. 

മഹാനടി, സീത രാമം, ലക്കി ഭാസ്‌കര്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍, പ്രഭാസിന്റെ കല്‍ക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുല്‍ഖര്‍ അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. ചിത്രത്തിന്റെ റിലീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍  വൈകാതെ പുറത്തു വിടും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി 'ആകാശം ലോ ഒക താര' പ്രദര്‍ശനത്തിന് എത്തും. 

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവന്‍ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റര്‍ - പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചന്തു നിമ്മഗദ്ദ, സഹസംവിധായകന്‍ - സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം - ബത്തലൂരി ലോകേഷ് കുമാര്‍, ജതിന്‍ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്.  നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്‍, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ,  സൗണ്ട് ഡിസൈനര്‍ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍ - അനില്‍ ഭാനു, വിഎഫ്എക്‌സ് - എഗൈ്വറ്റ് വിഎഫ്എക്‌സ്, Vfx സൂപ്പര്‍വൈസര്‍ - തൗഫീഖ് ഹുസൈന്‍, കളറിസ്റ്റ് - ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്- സായ് ശശാങ്ക്, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ - ശബരി.

Related articles

See all
Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Save your stories

Sign in