Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം ; മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രം : സർക്കാരും സി.പി.എമ്മും കസ്റ്റഡിയിലെന്ന് രമേശ് ചെന്നിത്തല

പാർട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം ; മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രം : സർക്കാരും സി.പി.എമ്മും കസ്റ്റഡിയിലെന്ന് രമേശ് ചെന്നിത്തല
    കോഴിക്കോട് : ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അധോലോക സംഘം പ്രവർത്തിക്കുന്നു. ഇത്രയും അധികാര ദുർവിനിയോഗം ചെയ്ത സർക്കാർ ഉണ്ടായിട്ടില്ല. സി.പി.എമ്മും സര്‍ക്കാരും ആണ് ഇപ്പോൾ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ അറസ്റ്റ് നിസാര കാര്യമല്ല. പാർട്ടി സെക്രട്ടറിയുടെ മകനെ പാർട്ടി സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം അധോലോക പ്രവർത്തനങ്ങള്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Save your stories

Sign in