തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി റോഡിൽ തർക്കത്തിലേർപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം. തർക്കത്തിന് പിന്നാലെ ആര്യാ രാജേന്ദ്രനെതിരെ യദു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഐ.എൻ.ടി.യു.സിയിൽ അംഗത്വം എടുത്ത യദുവിന് ജോലി നൽകണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകുകയായിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് നിയമസഭയിൽ താൽക്കാലിക നിയമനം നൽകിയത്.