Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

K SUDHAKARAN| ഡോക്ടര്‍ ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ പൊതു ആരോഗ്യരംഗം തകര്‍ന്നുവെന്നതിന് തെളിവ്: കെ. സുധാകരന്‍ എംപി

K SUDHAKARAN|    ഡോക്ടര്‍ ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ പൊതു ആരോഗ്യരംഗം തകര്‍ന്നുവെന്നതിന് തെളിവ്: കെ. സുധാകരന്‍ എംപി
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നുവെന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്ത സമിതി അംഗം കെ സുധാകരന്‍ എംപി . ഒരുകാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നിരവധി ശാസ്ത്രക്രിയ മുടങ്ങിയെന്ന ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. കേരളത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രിയുകളുടെയും സ്ഥിതി ഇതുതന്നെയാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പോയിട്ട് പോലും പ്രശ്‌നപരിഹാരം ലഭ്യമായിട്ടില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്ത് ഇരിക്കുവാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് അര്‍ഹതയില്ല. ഇവിടത്തെ പാവപ്പെട്ടവരുടെ ഏക ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവിടെ മെച്ചപ്പെട്ട സേവനങ്ങളും ചികിത്സയും ലഭ്യമാകുന്നില്ലെങ്കില്‍ കേരളത്തിലെ പാവപ്പെട്ട രോഗികള്‍ ആരെയാണ് ആശ്രയിക്കുക. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഡോക്ടര്‍ ഹാരിസിന്റെ അഭിപ്രായം തന്നെയാണുള്ളത്. എന്നാല്‍ പലരും ഭരണകൂടത്തെ പേടിച്ച് മിണ്ടാതിരിക്കുകയാണ്. ഡോക്ടര്‍ ഹാരിസ് മുന്നോട്ടുവെച്ച വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണം. കേരളത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സേവനങ്ങളും ലഭ്യമാക്കുവാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു.

Related articles

See all
Popular News

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in