Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനങ്ങളുടെ അന്നം മുടക്കുന്നത് പിണറായി സർക്കാർ ; കള്ളവോട്ടിനെതിരായ പോരാട്ടത്തെ തകർക്കാമെന്ന് കരുതേണ്ട' : രമേശ് ചെന്നിത്തല

'ജനങ്ങളുടെ അന്നം മുടക്കുന്നത് പിണറായി സർക്കാർ ; കള്ളവോട്ടിനെതിരായ പോരാട്ടത്തെ തകർക്കാമെന്ന് കരുതേണ്ട' : രമേശ് ചെന്നിത്തല
Ramesh-Chennithala തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളുടെ അന്നംമുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാഴ്ചയായി റേഷന്‍കടയില്‍ അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് പാവപ്പെട്ട ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതത്. ഇരട്ടവോട്ട് വിവാദത്തിലും രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. കള്ളവോട്ടിനെതിരായ പോരാട്ടത്തെ തകർക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൂഴ്ത്തിവെച്ച അരി സമയത്ത് കൊടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.കേരളത്തില്‍ ആദ്യമായി ഓണക്കിറ്റ് നല്‍കിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്‍റെ കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ പോരേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇരട്ടവോട്ട് ആരുടെയുണ്ടെങ്കിലും കണ്ടെത്തണമെന്നും അത് ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു. അമ്മയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരുടെ വോട്ടും ചെന്നിത്തലയില്‍നിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോള്‍ ആദ്യത്തെ സ്ഥലത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടേതും മക്കളുടേതും മരുമകളുടേതും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതുമാത്രം എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അതിന് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണ്. ഇതുകൊണ്ടൊന്നും കള്ളവോട്ടിനെതിരെയുള്ള തന്‍റെ പോരാട്ടത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും ബിജെപിയുടെ യഥാര്‍ഥ ഏജന്‍റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

ഗായിക ദലീമയ്ക്ക് എസ്. ജാനകി പുരസ്‌കാരം സമ്മാനിച്ചു; സ്ത്രീകൾക്ക് സമൂഹത്തിൽ അവസരങ്ങൾ ഉറപ്പാ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Save your stories

Sign in