ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതിചേർത്ത് കസ്റ്റംസ്
Jaihind TV News Report
Jaihind TV Web Desk
December 02, 2020
1 min read
•
Updated: June 10, 2026
കൊച്ചി: ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ത്തു. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വർണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിനെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യമാണ് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അംഗീകരിച്ചത്.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ ശിവശങ്കറിനെ എറണാകുളം സിജെഎം കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു. തുടർന്ന് കസ്റ്റംസ് സംഘം ഏഴ് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10