Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| ഡോക്ടര്‍മാര്‍ സര്‍ക്കാരിനെതിരെ സമരത്തില്‍; പൊതുജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ: സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA|  ഡോക്ടര്‍മാര്‍ സര്‍ക്കാരിനെതിരെ സമരത്തില്‍; പൊതുജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ: സണ്ണി ജോസഫ് എംഎല്‍എ
ഡോക്ടേഴ്‌സ് ദിനത്തില്‍ കേരളത്തിലെ ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് എതിരെ സമരത്തിലാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ.  ഡേക്ടര്‍ ഹാരിസ് വിവരങ്ങള്‍ പുറം ലോകത്തെ അറിയിക്കുവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഈ രംഗത്തെ കുറിച്ച് പഠിക്കാന്‍ യുഡിഎഫ് കമ്മീഷനെ നിയമിച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജും ദയനീയവസ്ഥയിലാണെന്നും അതിന് പരിഹാരം കാണുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മെഡിക്കല്‍ കോളേജിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പരാധീനത ഉണ്ടെങ്കില്‍ പോലും ആരോഗ്യരംഗത്ത് പൈസ കൊടുക്കണം. പൊതുജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരോഗ്യമേഖലയുടെ പ്രവത്തനങ്ങളെ താറുമാറാക്കിയ ഇടതു സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന് കേടു...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Save your stories

Sign in