Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുവ ഡോക്ടറുടെ മരണം; ആരോപണവിധേയനായ ഭാരവാഹിയെ നീക്കി പിജി ഡോക്ടർമാരുടെ സംഘടന

യുവ ഡോക്ടറുടെ മരണം; ആരോപണവിധേയനായ ഭാരവാഹിയെ നീക്കി പിജി ഡോക്ടർമാരുടെ സംഘടന
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടർമാരുടെ സംഘടന.  സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണമെന്നും കെഎംപിജിഎ പുറത്തിറക്കിയ കുറിപ്പിൽ നിർദ്ദേശിച്ചു. ഡോക്ടർ ഷഹനയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാർത്താക്കുറിപ്പിൽ സംഘടനാ ഭാരവാഹികൾ അറിയിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഷഹനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. ആത്മഹത്യകുറിപ്പിൽ സങ്കടങ്ങളെല്ലാം എഴുതിയാണ് ഡോക്ടർ ഷഹന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കഴിഞ്ഞദിവസമാണ് ഷഹനയെ മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചായിരുന്നു ഷഹന ആത്മഹത്യ ചെയ്തത്. സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരന്‍റെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷഹനയുടെ ബന്ധുക്കൾ പറയുന്നത്. തുടർന്ന് വിവാഹം മുടങ്ങി. ഇത് ഷഹനയെ മാനസികമായ തകർത്തെന്നാണ് മൊഴി. ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Popular News

കിഫ്ബി വഴി ഊരാളുങ്കലിന് നല്‍കിയത് 218 പദ്ധതികള്‍, പകുതി പദ്ധതികളും പാതി വഴിയില്‍; വൻ തട്ടി...

Popular News

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജു കേസിൽ പ്രതി, FIR രജിസ്റ്...

Save your stories

Sign in