Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദീപാവലി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം വന്‍ തീപിടിത്തങ്ങള്‍: 3 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ദീപാവലി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം വന്‍ തീപിടിത്തങ്ങള്‍: 3 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് വന്‍ തീപിടിത്തങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍, ഡല്‍ഹി, പൂനെ, നാഗ്പൂര്‍, ഗാംഗ്‌ടോക്, മുംബൈ, ജമ്മു, ഉത്തര്‍പ്രദേശിലെ ബന്ദ എന്നിവിടങ്ങളില്‍ കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും തീപിടിച്ച് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവങ്ങളില്‍ 3 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

രാജസ്ഥാനിലെ പാലി ജില്ലയിലെ ഫല്‍നയിലുള്ള പടക്കക്കടയില്‍ ഞായറാഴ്ച രാത്രി വന്‍ തീപിടിത്തമുണ്ടായി. റോഡില്‍ പൊട്ടിച്ച പടക്കത്തില്‍ നിന്നുള്ള പൊരി ചിതറി തെറിച്ചാണ് തീ പടര്‍ന്നത്. അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. മൂന്നു പേരെ കാണാതായിട്ടുണ്ട്. കടയ്ക്ക് മുകളിലെ താമസസ്ഥലത്ത് ഇവര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. തീപിടിത്തത്തില്‍ സമീപത്തെ മൂന്ന് കടകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു.

തലസ്ഥാനമായ ഡല്‍ഹിയിലെ നരേലയില്‍ പടക്കം വയറ്റില്‍ തുളച്ചുകയറി പത്തുവയസ്സുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. പടക്കം പൊട്ടിക്കുന്നതിനിടെ റോക്കറ്റ് രീതിയിലുള്ള പടക്കം കുഞ്ഞിന്റെ വയറ്റിലേക്ക് അതിവേഗം പതിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

മഹാരാഷ്ട്രയിലെ പൂനെയില്‍ ലക്ഷ്മി പൂജ ദിനത്തില്‍ മാത്രം 63 തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതെല്ലാം പടക്കം പൊട്ടിച്ചതുമൂലമാണ് ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. ഭാഗ്യവശാല്‍ ഇവിടെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഗ്പൂരില്‍ ഷെഡ്ഡില്‍ നിന്ന് തീപടര്‍ന്ന് ഒരു ടിവിഎസ് ഷോറൂം കത്തിനശിക്കുകയും നിരവധി ഇരുചക്ര വാഹനങ്ങള്‍ ചാമ്പലാകുകയും ചെയ്തു. മുംബൈയിലെ ഡോംഗ്രി ഏരിയയിലുള്ള ഹാജി കാസം ചൗളില്‍ തീപിടിത്തമുണ്ടായി നിരവധി കടകളും കുടിലുകളും നശിച്ചു. ഇതോടൊപ്പം മുംബൈയിലെ ലോകണ്ഡ്വാലയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. താനെയിലെ 17 നില കെട്ടിടത്തിലും ദാദര്‍ സ്റ്റേഡിയത്തിലും തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിക്കിമിലെ ഗാംഗ്‌ടോക്കില്‍ ഒരു ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സിന് തീപിടിച്ചു. ഉത്തര്‍പ്രദേശിലെ ബന്ദയില്‍ സ്‌ക്രാപ്പ് കട പൂര്‍ണ്ണമായി കത്തിനശിച്ചു. ആരോ മനഃപൂര്‍വ്വം കടയിലേക്ക് പടക്കം എറിഞ്ഞതാണെന്ന് കടയുടമ ആരോപിച്ചു. 20-25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജമ്മുവിലെ ചരിത്രപ്രസിദ്ധമായ നെഹ്റു മാര്‍ക്കറ്റില്‍ എണ്ണക്കടയില്‍ നിന്ന് പടര്‍ന്ന തീയില്‍ 12-ഓളം കടകള്‍ കത്തിയമര്‍ന്നു. കഠ്വയിലെ ജില്ലാ പോലീസ് ലൈന്‍സിലും തീപിടിത്തമുണ്ടായി. വിവിധ പ്രദേശങ്ങളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.

Related articles

See all
Popular News

ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്; വായുനിലവാരം 'അതീവ ഗുരുതരം',...

Popular News

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു, വോട്ട് നിരോധനം രാഷ്ട്രത്തേയും: മോദിക്കെതിരെ രൂക...

Popular News

‘ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ ഓർമക്കുറിപ്പ്’; ബിജെപി ആരോപണത്തിന് മറുപടിയുമായി...

Popular News

ദീപാവലി ആഘോഷത്തിന്റെ നിറപ്പകിട്ടിനിടയിൽ നമ്മൾ ശ്വസിക്കുന്നത് വിഷവായുവാണോ?; ആഘോഷങ്ങളിലും വേ...

Save your stories

Sign in