ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിച്ച്, റെജിന്‍ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഭൗമ' ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഫഹദ് ഫാസില്‍, നസ്രിയ, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ നേതൃത്വം നല്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ വിതരണ സ്ഥാപനമാണ് ഭാവനാ റിലീസ്. 'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'ബത് ലഹേം' വരെ നീളുന്ന വിജയ ചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസിന്റേത്. ഇരുണ്ട മലനിരകളിലെ നടപ്പാതയില്‍ ടോര്‍ച്ച് തെളിയിച്ചുനില്ക്കുന്ന ദിലീഷ് പോത്തന്റെ ലുക്കിലുള്ള പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അനൗണ്‍സ് ചെയ്തിരിക്കുന്നത്. മിസ്റ്ററി, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാ വൃത്തങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയായത്.
ദിലീഷ് പോത്തന്, വിനീത്, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന് ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന് ആന്‍ഡ്രൂസ്, ബിനോജ് വില്യം, അപര്‍ണ്ണ ജോണ്‍സ്, നസ്ലിന് ജമീല, നൗഷാദ്, എന്‍.പി. നിസ്സ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ കഥ ഡോണി കടമ്മനിട്ടയുടേതാണ്. ക്രിസ്റ്റോ സേവ്യര്‍ സംഗീതവും ശരണ്‍ വേലായുധന് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സൂരജ് ഇ.എസാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ അപ്പുണ്ണി സാജനും കലാസംവിധാനം സിബിന് വര്‍ഗീസും നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് റോണി വെള്ളത്തൂവല്‍, കോസ്റ്റ്യൂം ഡിസൈന്‍ ഗോപിക ഉണ്ണികൃഷ്ണന്, ആക്ഷന്‍ കലൈ കിംഗ്സ്റ്റണ്‍, സൗണ്ട് ഡിസൈന്‍ ജയദേവന് ചക്കാടത്ത്, ഫൈനല്‍ മിക്സ് രാജാകൃഷ്ണന് എം.ആര്, കളറിസ്റ്റ് ലിജു പ്രഭാകര്‍ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവര്‍ത്തകര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അംബ്രു സൈമണ്‍, സ്റ്റില്‍സ് ജിതിന് എസ്. ബാബു, പബ്ലിസിറ്റി ഡിസൈന്‍ മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്ടെയിന്മെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡാനിഷ് കെ.എ, പ്രൊഡക്ഷന്‍ കണ്ട്രോളര് ജോബ് ജോര്‍ജ്, പി.ആര്.ഒ വാഴൂര്‍ ജോസ് എന്നിവരും ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നു.
ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്ങുന്നു