Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ ധര്‍ണ്ണ; കെ സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ  ധര്‍ണ്ണ; കെ സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക, സഹകരണമേഖലയെ പിരിച്ചുവിടാനുള്ള മോദി-അമിത്ഷാ ഗൂഢാലോചന അവസാനിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ രാജ്ഭവൻ ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം ബാങ്കുകളിലെ നിക്ഷേപം അടിച്ചു മാറ്റലാണെന്നും മോദി ഗവൺമെന്‍റ് ഭരണഘടനക്കെതിരായി സഹകരണ മേഖല കയ്യടക്കാൻ ശ്രമിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എം വിൻസെന്‍റ് എംഎൽഎ, തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ധർണ്ണയിൽ പങ്കെടുത്തു.

Related articles

See all
Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Save your stories

Sign in