സ്ത്രീകളെ അപമാനിക്കുന്ന പരാമർശം; ബിജെപി നേതാവ് പി.സി. ജോർജിനെതിരെ കേസ്
Jaihind TV News Report
Jaihind TV Web Desk
March 23, 2024
1 min read
•
Updated: June 02, 2026
കോഴിക്കോട്: സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് പി.സി. ജോർജിനെതിരെ കേസെടുത്ത് മാഹി പോലീസ്. 153 എ, 67 ഐടി ആക്ട്, 125 ആർപി ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം.ടി. രമേശിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി. ജോർജ്ന്റെ വിവാദ പരാമർശം. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് ജോർജിന്റെ പരാമർശം. മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും പരാതി നല്കിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10