Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡല്‍ഹി പൊലീസ് പ്രതിഷേധം: നടപടിയുമായി ആഭ്യന്തര മന്ത്രാലയം; എസിപി മനസ്വി വസിഷ്ഠയെ സസ്‌പെന്‍ഡ് ചെയ്തു

ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ അപൂർവ്വ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസിപി മനസ്വി വസിഷ്ഠയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു. അഭിഭാഷകരുമായുള്ള സംഘർഷ

ഡല്‍ഹി പൊലീസ് പ്രതിഷേധം: നടപടിയുമായി ആഭ്യന്തര മന്ത്രാലയം; എസിപി മനസ്വി വസിഷ്ഠയെ സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ അപൂര്‍വ്വ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എസിപി മനസ്വി വസിഷ്ഠയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഷാഹ്ദര പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എസിപിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഈ നടപടിക്കെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നതും തുടര്‍ന്ന് പൊലീസുകാര്‍ തെരുവിലിറങ്ങി സമരം ചെയ്തതുമാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്.

പരാതിയുമായി ഷാഹ്ദര സ്റ്റേഷനിലെത്തിയ ലളിത് ബന്‍സാല്‍ എന്ന അഭിഭാഷകനെ എസിപി മനസ്വി വസിഷ്ഠ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. സംഭവത്തില്‍ അഭിഭാഷകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ജില്ലാ കോടതികളില്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന്റെ ഭാഗമായി എസിപി മനസ്വി വസിഷ്ഠയെയും അന്നത്തെ എസ്എച്ച്ഒ അരുണ്‍ കുമാറിനെയും ഉന്നത ഉദ്യോഗസ്ഥര്‍ പെട്ടെന്ന് സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ അഭിഭാഷകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിരപരാധികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഏകപക്ഷീയമായ നടപടിയാണ് മേലധികാരികള്‍ സ്വീകരിച്ചതെന്ന് ആരോപിച്ചാണ് നൂറിലധികം ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.

തങ്ങളുടെ വാദം കേള്‍ക്കാന്‍ തയ്യാറാകാതെ നടത്തിയ സ്ഥലംമാറ്റം പിന്‍വലിക്കണമെന്നും, സ്ഥലംമാറ്റിയവരെ പഴയ ചുമതലകളില്‍ തിരിച്ചെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഗുണ്ടായിസം കാണിക്കുന്ന അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിഷേധക്കാര്‍ ഉന്നയിച്ചു. ഡല്‍ഹി പൊലീസിന്റെ ചരിത്രത്തില്‍ സേനാംഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ആസ്ഥാനത്തിന് മുന്നില്‍ നേരിട്ട് പ്രതിഷേധിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനുമുമ്പ് തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമുണ്ടായപ്പോഴും പൊലീസുകാര്‍ സമാനമായ രീതിയില്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.

Related articles

See all
Popular News

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെ കുടിയേറ്റ നിയമത്തില്‍ ഇളവ്

Popular News

ഒമാന്‍ തീരത്ത് കാര്‍ഗോ കപ്പലിന് നേരെ വ്യോമാക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

തേനി ജയിൽ ചാട്ടം: തടവുകാരെല്ലാം വലയിൽ; സുരക്ഷാ വീഴ്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച...

Save your stories

Sign in