Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡൽഹി മദ്യനയ കേസ്; കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ഡൽഹി മദ്യനയ കേസ്; കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ
  ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി  ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതോടെ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കെജ്‌രിവാള്‍ പിൻവലിച്ചു. സിബിഐ കേസുകൂടി ഉള്‍പ്പെടുത്തി പുതിയ ഹർജി സമർപ്പിക്കും. കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ യുടെ നാടകീയ നീക്കം. സിബിഐ സമർപ്പിച്ച പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചെങ്കിലേ കെജ്‌രിവാളിന് ഇനി പുറത്തിറങ്ങാനാവൂ.    

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in