Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

23-ാം ദിവസവും തുടരുന്ന പ്രതിഷേധം ; ദേശീയപാതകള്‍ ഉപരോധിച്ച് കർഷകർ ; സമരം കടുപ്പിക്കാന്‍ തീരുമാനം

23-ാം ദിവസവും തുടരുന്ന പ്രതിഷേധം ; ദേശീയപാതകള്‍ ഉപരോധിച്ച് കർഷകർ ; സമരം കടുപ്പിക്കാന്‍ തീരുമാനം
  ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം 23 ആം ദിവസവും  ഡൽഹി അതിർത്തികളിൽ തുടരുന്നു. കർഷകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധവും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങൾ വിലയിരുത്താനും കർഷകർ ഇന്ന് യോഗം ചേരും. അഭിഭാഷകരുമായും കർഷക സംഘടന നേതാക്കൾ കൂടിക്കാഴ്ച നടത്തും. അതേസമയം കർഷക പ്രതിഷേധം മറികടക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കർഷകരുമായി ആശയ വിനിമയം നടത്തും. ഉച്ചക്ക്  രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി. അതേസമയം കർഷക പ്രതിഷേധം എപ്പോൾ അവസാനിക്കും എന്ന ചോദ്യവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രതിഷേധങ്ങൾക്കിടയില്‍ ഡൽഹി അതിർത്തികളിൽ മരിച്ച കർഷകരുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. 22 ൽ അധികം കർഷകർക്കാണ് കഴിഞ്ഞ 4 ആഴ്ചക്ക് ഇടയിൽ ഡൽഹി അതിർത്തിയിൽ ജീവൻ നഷ്ടമായത്.

Related articles

See all
Popular News

'ജനാധിപത്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നത് തെറ്റല്ല; പതാക ഉയർത്താൻ അനുമതിയും വേണ്ട': ഡൽഹി...

Popular News

നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാതെ സൗരവ് ദാസും അശുതോഷും; ഹൈക്കോടതി വിധി നാളെ

Popular News

ശൂന്യമായ ചുമരുകള്‍ സംസാരിക്കുന്നു: തെരുവിനെയും കലയെയും ഭയക്കുന്ന ഭരണകൂടം; റെയ്ഹാന്‍ വാദ്ര

Popular News

സിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല; വീണ്ടും നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

Save your stories

Sign in