Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം' ആചരിക്കും; മന്ത്രി സണ്ണി ജോസഫ്

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം' ആചരിക്കും; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ഡൽഹിയിൽ ജനാധിപത്യ സംരക്ഷണത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടി അത്യന്തം കിരാതവും ജനാധിപത്യവിരുദ്ധവുമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ച ജനപ്രതിനിധികളെ പോലീസ് ബലപ്രയോഗത്തിലൂടെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. എം.പിമാർ ഉൾപ്പെടെയുള്ള നേതാക്കളെ തെരുവിൽ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം ജനാധിപത്യ രാജ്യത്തിന് തന്നെ കളങ്കമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഭയപ്പെടുത്തിയും അടിച്ചമർത്തിയും ജനാധിപത്യ പോരാട്ടങ്ങളെ നിശ്ശബ്ദമാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ധാരണ തെറ്റാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടും.

ഡൽഹിയിലെ ജനാധിപത്യവിരുദ്ധമായ അറസ്റ്റിൽ പ്രതിഷേധിച്ചും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം ഒക്ടോബർ 8-ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം' ആചരിക്കും. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളും കരിങ്കൊടി പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.


Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

'വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വൈകിച്ചത് എൽ.ഡി.എഫ് സര്‍ക്കാര്‍'; ഒന്നാംഘട്ട നിർമാണത്തിന് അന...

Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Save your stories

Sign in