Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

DEEPIKA EDITORIAL| 'തനിനിറം പുറത്തെടുക്കുന്നുണ്ട്'; ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപിക മുഖപ്രസംഗം

DEEPIKA EDITORIAL|  'തനിനിറം പുറത്തെടുക്കുന്നുണ്ട്'; ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപിക മുഖപ്രസംഗം
ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപിക മുഖപ്രസംഗം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട. മതപരിവര്‍ത്തന നിരോധന ബില്ലില്‍ ഭരണഘടന വിരുദ്ധതയാണ്. ഇത് ചോദ്യം ചെയ്യപ്പെടണമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. അതെ സമയം ലേഖനത്തിലുള്ളത് വ്യാജവിവരങ്ങളും നുണകളുമെന്നും വിമര്‍ശനമുണ്ട്. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയിലാണ് ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷപരമായ ലേഖനം പ്രസിദ്ധീകരിച്ചത.് സമൂഹത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ് ലേഖനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ഇ.എസ്. ബിജു എഴുതിയ ലേഖനത്തില്‍, മിഷണറിമാര്‍ 'ക്രൈസ്തവ രാജ്യം' സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും ഭാഷയിലും സംസ്‌കാരത്തിലും അധിനിവേശം നടത്തുന്നുവെന്നുമാണ് ലേഖനത്തില്‍ പരാമര്‍ശിച്ചത്. മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സായുധ കലാപങ്ങള്‍ക്ക് പിന്നില്‍ മിഷണറിമാരാണെന്നും ഇവര്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുക്കുന്നുവെന്നും ലേഖനം ആരോപിച്ചിരുന്നു. മതപരിവര്‍ത്തനം തടയാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും ലേഖനം ആവശ്യപ്പെട്ടിരുന്നു.

Related articles

See all
Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Save your stories

Sign in