Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവഞ്ചൂരിനെതിരായ വധഭീഷണി: സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവഞ്ചൂരിനെതിരായ വധഭീഷണി: സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎല്‍എക്കെതിരായ ഭീഷണിക്കത്ത് ഗൗരവമുളളതെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.പി കേസിലെ പ്രതികളാണ് പിന്നിലെന്ന ആരോപണം ശരിയാണെങ്കിൽ സംഭവം അതീവ ഗൗരവമുള്ളതാണ്. ടി.പി കേസിലെ പ്രതികളും പരോൾ ലഭിച്ചവരിലുണ്ട്. കൊവിഡിന്‍റെ മറവിൽ സർക്കാർ സകല ക്രിമിനലുകൾക്കും പരോൾ നൽകിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു.  കൊടും ക്രിമിനലുകൾക്ക് സിപിഎമ്മും സർക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് ഇത്തരം ഭീഷണികൾ ഉയരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുo രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Save your stories

Sign in