Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധിക്ക് വധഭീഷണി; മധ്യപ്രദേശില്‍ സ്ഫോടന പരമ്പര ഉണ്ടാകുമെന്ന് ഭീഷണി കത്ത്

രാഹുൽ ഗാന്ധിക്ക് വധഭീഷണി; മധ്യപ്രദേശില്‍ സ്ഫോടന പരമ്പര ഉണ്ടാകുമെന്ന് ഭീഷണി കത്ത്
ഇന്‍ഡോര്‍: രാഹുൽ ഗാന്ധിക്ക്( Rahul Gandhi ) വധഭീഷണി, മധ്യപ്രദേശിൽ ഭാരത് ജോഡോ(Bharat Jodo Yatra) യാത്ര പ്രവേശിക്കുമ്പോള്‍ നഗരത്തിൽ സ്ഫോടന പരമ്പര ഉണ്ടാകുമെന്ന ഭീഷണി കത്ത് ലഭിച്ചതായി പോലീസ് അറിയിച്ചു.   മധ്യപ്രദേശിലെ( Madhyapradesh ) ഇൻഡോറില്‍  മധുരപലഹാരക്കടയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഭാരത് ജോഡോ യാത്രയ്ക്കായി അവിടെയെത്തുകയും പ്രാദേശിക സ്റ്റേഡിയത്തിൽ രാത്രി തങ്ങുകയും ചെയ്താൽ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്.പാർട്ടിയുടെ മധ്യപ്രദേശ് അധ്യക്ഷൻ കമൽനാഥിനുമെതിരെ വധശ്രമം ഉണ്ടാകുമെന്നും കത്തിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ  നടക്കുന്ന  ഭാരത് ജോഡോ യാത്ര നവംബർ 28 മുതൽ 30 വരെ മധ്യപ്രദേശിലൂടെ കടന്നുപോകാനിരിക്കെ ലഭിച്ച ഭീഷണി കത്ത്  സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്.  കത്ത് ഹിന്ദിയിൽ എഴുതിയതാണെന്ന് സ്ഥിരീകരിച്ച കടയുടമ അജയ് സിംഗ് കത്ത് പോലീസിന് കൈമാറി. അജ്ഞാതനായ പ്രതിക്കെതിരെ കേസെടുത്തതായി ഇൻഡോർ പോലീസ് അറിയിച്ചു. കത്ത് ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ കടയ്ക്ക് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കത്തിലെ ഉള്ളടക്കം വളരെ ഗൗരവമുള്ളതാണെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് പറഞ്ഞു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in