Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂന്നര വയസുകാരിയുടെ മരണം: അമ്മയെയും പീഡനത്തിനിരയാക്കിയ ബന്ധുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

മൂന്നര വയസുകാരിയുടെ മരണം: അമ്മയെയും പീഡനത്തിനിരയാക്കിയ ബന്ധുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
എറണാകുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ സന്ധ്യയെയും കുട്ടിയെ പീഡിനത്തിരയാക്കിയ പ്രതിയെയും ഇന്ന് ഒന്നിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. പ്രതികളുടെ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും. പ്രതി ലൈംഗിക വൈകൃതമുള്ള ആളെന്നും മറ്റു കുട്ടികളെയും പീഡനത്തിനിരയാക്കിയോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. അച്ഛന്റെ അടുത്ത ബന്ധു കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മരിക്കുന്നതിന് തലേ ദിവസം പോലും കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്നുമുള്ള ഞെട്ടിക്കുന്നപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് വൈകുന്നേരം തന്നെ പോലീസ് അടുത്ത ബന്ധുക്കളെ എല്ലാം ചോദ്യം ചെയ്തിരുന്നു. എല്ലാവരുടെയും മൊഴി പ്രതിയിലേക്ക് നീളുന്നതായിരുന്നു. സമ്മതിക്കുകയല്ലാതെ പ്രതിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊല്ലാന്‍ മാത്രം എന്തായിരുന്നു കാരണമെന്നത് ഇപ്പോഴും അവ്യക്തയാണ്. പീഡന വിവരം പോലും അമ്മയായ സന്ധ്യ അറിഞ്ഞില്ല എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. മാതാപിതാക്കളുടെ സ്നേഹവും വാല്‍സല്യവും ലഭിക്കാതിരുന്ന കുഞ്ഞിനെ സദാസമയവും ബന്ധുക്കളാണ് നോക്കിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്.

Related articles

See all
Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Save your stories

Sign in