Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ആ ദുരന്തം ഒഴിവാക്കാമായിരുന്നു' ; ദമ്പതികളുടെ മരണത്തില്‍ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

'കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ആ ദുരന്തം ഒഴിവാക്കാമായിരുന്നു' ; ദമ്പതികളുടെ മരണത്തില്‍ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരുടെ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം.  കൊവിഡ് മൂലവും അല്ലാതെയും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയും. ജനങ്ങളോട് സര്‍ക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ഇടപെടണം. കുറച്ച് കരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് : കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു. ഭർത്താവിനു പുറമെ ഇന്ന് ഭാര്യയും മരിച്ചു. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. നിയമങ്ങൾ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടത്. കോവിഡ് സമയത്ത് തൊഴിലും വരുമാനവും ഇല്ലാതെ ദുരിതത്തിലാണ് ലക്ഷോപലക്ഷം ജനങ്ങൾ. ചോറ് ഉണ്ണാനിരുന്ന പിതാവിന്റെ ഷർട്ടിനു പിടിച്ചു വലിച്ച് വെളിയിലിറക്കി എത്രയും പെട്ടെന്ന് കുടിയൊഴിഞ്ഞു പോകണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നാണ് മകൻ രാഹുൽരാജ് മാധ്യമങ്ങളോട് പറഞ്ഞത്. അര മണിക്കൂർ സാവകാശം ചോദിച്ചിട്ടും ഉദ്യോഗസ്ഥർ അത് നൽകിയില്ലെന്ന് മകൻ പറയുന്നു. കോവിഡ് മൂലവും മറ്റു പലകാരണങ്ങളായും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയും. ഇനിയൊരിക്കലും ഇത്തരം ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ സർക്കാർ തലത്തിൽ കർശന നിർദ്ദേശവും നടപടിയും ഉണ്ടാകണം. നെയ്യാറ്റിൻകരയിലെ സംഭവത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണം. മാന്യമായും മനുഷ്യത്വപരമായും ജനങ്ങളോട് സർക്കാരും അതിന്റെ പ്രതിനിധികളും ഇടപെടണം. രാജനും അമ്പിളിക്കും ആദരാഞ്ജലികൾ. ആ കുടുംബത്തിന്റെ വേദനയോടൊപ്പം നിൽക്കുന്നു. അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in