Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കെഎസും ടീമും സ്ട്രോങ്ങാ, ഡബിള്‍ സ്ട്രോംഗ്, ഉടുക്കുകൊട്ടില്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്' ; എംഎം മണിക്ക് മറുപടി

'കെഎസും ടീമും സ്ട്രോങ്ങാ, ഡബിള്‍ സ്ട്രോംഗ്, ഉടുക്കുകൊട്ടില്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്' ; എംഎം മണിക്ക് മറുപടി
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രംഗത്തെത്തിയ മുൻ മന്ത്രി എം.എം മണി എംഎൽഎയ്ക്ക് മറുപടിയുമായി ഡീൻ കുര്യാക്കോസ് എംപി. വണ്‍ ടൂ ത്രീ മോഡലില്‍ മനസാക്ഷിക്കുത്തില്ലാതെ കവലപ്രസംഗം നടത്തുന്നവര്‍ക്ക് മുട്ടിലെ മരവും മനുഷ്യജീവനും ഒരുപോലെ തോന്നും. കട്ടുമുടിച്ചും കൊന്നു തള്ളിയും ശീലിച്ചവര്‍ക്ക് അഴിമതിയും വടിവാളും ഭൂഷണമായി തോന്നുമെന്നും  ഡീന്‍ തിരിച്ചടിച്ചു.  മണിയാശാന്‍റെ ഉടുക്ക് കൊട്ടില്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും കെ.സുധാകരൻ എന്ന കെപിസിസി പ്രസിഡന്‍റിനൊപ്പം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആത്മാഭിമാനത്തോടെ നിലകൊള്ളുമെന്നും ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
അക്രമ രാഷ്ട്രീയം ഹരമായവർക്ക് മുട്ടിലെ മരവും മനുഷ്യ ജീവനും ഒരു പോലെ തോന്നും ,അതാ സത്യം കേൾക്കുമ്പോൾ ഉള്ള ഈ അസഹിഷ്ണത. അക്രമത്തിൽ കൈ കഴുകി അരങ്ങ് വാഴുന്നത് ഏകാധിപതിയാണെന്ന കാര്യം പലവുരു പറഞ്ഞാലും ഒന്നിനെ വെടി വെച്ചു കൊന്നു, ഒന്നിനെ കുത്തി കൊന്നു, ഒന്നിനെ തല്ലി കൊന്നു എന്ന് മനസാക്ഷിക്കുത്തില്ലാതെ കവല പ്രസംഗം നടത്തുന്ന ആശാന്‍റെ വാമൊഴി ഇങ്ങനേയിരിക്കൂ . മണിയാശാന്‍റെ ഉടുക്ക് കൊട്ടിൽ പേടിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസ് . എംഎം മണി എത്ര ഉടുക്ക് കൊട്ടിയാലും കെ സുധാകരൻ എന്ന കെപിസിസി പ്രസിഡന്‍റിനൊപ്പം കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ ആത്മാഭിമാനത്തോടെ നിലകൊള്ളും. കട്ട് മുടിച്ചും , കൊന്ന് തള്ളിയും ശീലിച്ച നിങ്ങൾക്ക് അഴിമതിയും വടിവാളും ഭൂഷണമായി തോന്നും, അതിന് ആശാനെ തെറ്റ് പറയാൻ കഴിയില്ല... കെ.എസും ടീമും സ്ട്രോങാ... ഡബിൾ സ്ട്രോങ്.... https://www.facebook.com/DeankuriakoseINC/photos/a.708873022498898/4393018214084342/

Related articles

See all
Popular News

ഗായിക ദലീമയ്ക്ക് എസ്. ജാനകി പുരസ്‌കാരം സമ്മാനിച്ചു; സ്ത്രീകൾക്ക് സമൂഹത്തിൽ അവസരങ്ങൾ ഉറപ്പാ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Save your stories

Sign in