Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐപിഎല്‍ ചരിത്രത്തിലെ നാണംകെട്ട റെക്കോര്‍ഡ്; പവര്‍പ്ലേയില്‍ വീണത് 6 വിക്കറ്റുകള്‍; ബാംഗ്ലൂരിനെതിരെ 75 റണ്‍സിന് കൂടാരം കയറി അക്‌സറും സംഘവും

ഐപിഎല്‍ ചരിത്രത്തിലെ നാണംകെട്ട റെക്കോര്‍ഡ്; പവര്‍പ്ലേയില്‍ വീണത് 6 വിക്കറ്റുകള്‍; ബാംഗ്ലൂരിനെതിരെ 75 റണ്‍സിന് കൂടാരം കയറി അക്‌സറും സംഘവും
ന്യൂഡല്‍ഹി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ചതിന്റെ (264 റണ്‍സ്) തൊട്ടടുത്ത മത്സരത്തില്‍ തന്നെ ഏറ്റവും മോശം സ്‌കോറുകളിലൊന്നിലേക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൂപ്പുകുത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ 16.3 ഓവറില്‍ വെറും 75 റണ്‍സിന് ഡല്‍ഹി എല്ലാവരും പുറത്തായി. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറുമാണ് ഡല്‍ഹിയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കം മുതല്‍ക്കേ പിഴച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറായ 13/6 എന്ന നിലയിലേക്ക് അവര്‍ വീണു. 26 റണ്‍സ് നേടിയ അഭിഷേക് പോറെല്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ അല്പമെങ്കിലും ചെറുത്തുനിന്നത്. പത്താം വിക്കറ്റായി പോറെലിനെ പുറത്താക്കി ഹേസല്‍വുഡ് ഡല്‍ഹിയുടെ ഇന്നിംഗ്‌സിന് അന്ത്യം കുറിച്ചു. ആര്‍സിബിക്ക് വേണ്ടി ഹേസല്‍വുഡ് 3.3 ഓവറില്‍ വെറും 23 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റുകള്‍ വീഴ്ത്തിയത്. സുയാഷ് ശര്‍മ്മ തന്റെ നാലോവറില്‍ വെറും 7 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് എടുത്തു. ഭുവനേശ്വര്‍ കുമാറിന്റെ സ്‌പെല്ലും ഡല്‍ഹിക്ക് കനത്ത ആഘാതമായി. ഇടയ്ക്ക് കനത്ത പൊടിക്കാറ്റ് മൂലം കളി തടസ്സപ്പെട്ടെങ്കിലും അതൊന്നും ഡല്‍ഹിയുടെ രക്ഷയ്‌ക്കെത്തിയില്ല.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

സ്റ്റെയ്‌ന്റെ റെക്കോർഡ് പഴങ്കഥ; ടെസ്റ്റിൽ അതിവേഗം 350 വിക്കറ്റ് വീഴ്ത്തി കാഗിസോ റബാഡയ്ക്ക്...

Popular News

ഗ്ലെൻ ഫിലിപ്സിന് സെഞ്ചുറി, ജേക്കബ് ഡഫിക്ക് 4 വിക്കറ്റ്; നാലാം ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസ...

Save your stories

Sign in