Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡി.കെ. ബ്രിജേഷിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിച്ചു

ഡി.കെ. ബ്രിജേഷിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിച്ചു
  ബംഗളുരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി ഡി.കെ. ബ്രിജേഷിനെ നിയമിച്ചു. കർണാടക പിസിസിയുടെ ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ അംഗീകാരം നല്‍കി. സംഘടനാ ചുമതലയുള്ള  ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈസ് പ്രസിഡന്‍റുമാർ, ജനറല്‍ സെക്രട്ടറി, ട്രഷറർ, മാധ്യമ-സാമൂഹ്യ മാധ്യമ ചെയർപേഴ്സണ്‍ എന്നിവരുടെ പട്ടികയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകാരം നല്‍കിയത്. കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഏക മലയാളിയാണ് ഡി.കെ. ബ്രിജേഷ്. നിലവിൽ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ന്യൂനപക്ഷ വകുപ്പിന്‍റെ ദേശീയ വൈസ് ചെയർമാനായി പ്രവർത്തിച്ചുവരികയാണ്. സംഘടനാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വകുപ്പിന്‍റെ നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടക പിസിസി ന്യൂനപക്ഷ വകുപ്പിന്‍റെ മുൻ വൈസ് ചെയർമാനായിരുന്നു. തലശേരി കൈതക്കേൽ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം കേരള സ്റ്റുഡന്‍റ്സ് യൂണിയൻ സ്ഥാപക നേതാവ് കെ.ഡി ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. കർണാടക യൂത്ത് കോൺഗ്രസിന്‍റെയും നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയന്‍റെയും ഭാഗമായിരുന്നു. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.  

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in