Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

RAIN|ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

RAIN|ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാള്‍, ഒഡിഷയ്ക്ക് മുകളായി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടവിട്ടുള്ള മഴ തുടരും. ബുധനാഴ്ചയ്ക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയോ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന് മധ്യ കിഴക്കന്‍ അറബിക്കടല്‍ , മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ , അതിനോട് ചേര്‍ന്ന തെക്കന്‍ അറബിക്കടല്‍ , ഗുജറാത്ത് , കൊങ്കണ്‍ , ഗോവ തീരങ്ങള്‍ , തെക്ക് - പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ , തെക്കന്‍ ബംഗാള്‍ ഉല്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in