Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തില്‍ ആറു മരണം

നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തില്‍ ആറു മരണം
  അഹമ്മദാബാദ്: ​ഗുജറാത്തില്‍ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിൽ ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെ കരതൊട്ട ചുഴലിക്കാറ്റില്‍ പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വീടുകള്‍ തകരുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 115 മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയത്. ഇന്നത്തോടെ കാറ്റിന്‍റെ തീവ്രത കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. എട്ടു തീരദേശജില്ലകളില്‍നിന്നായി ലക്ഷത്തിലേറെപ്പേരെയാണ് ഒഴിപ്പിച്ചത്. 99 തീവണ്ടികള്‍ പൂര്‍ണമായും 39 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ദുരന്തം എന്നര്‍ത്ഥമുള്ള ബിപോര്‍ജോയ് അറബിക്കടലില്‍ ഏറ്റവും കൂടുതല്‍ നിലനിന്ന കാറ്റാണ്. ജൂണ്‍ ആറിനാണ് ന്യൂനമർദ്ദം രൂപംകൊണ്ടത്.  
*image courtesy: socialmedia

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in