Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KSU| വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം; പോലീസ് മേധാവിക്ക് പരാതി നല്‍കി കെഎസ്‌യു

KSU| വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം; പോലീസ് മേധാവിക്ക് പരാതി നല്‍കി കെഎസ്‌യു
നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അതുല്യാ ജയാനന്ദിനു നേരെ സിപിഎം അനുകൂല നവ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. 'ആശാ സൂസിമാര്‍ നിലമ്പൂരില്‍ പ്രചരണത്തിന് വന്നത് എന്തിനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ ' എന്ന് ചോദിച്ചു കൊണ്ടാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും, അതുല്യ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരും ഭക്ഷണം കഴിക്കുന്ന ചിത്രം ഉപയോഗിച്ച് ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ നൂറുകണക്കിന് സിപിഎംഅനുകൂല ഫേസ് ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്‍പ്പടെ സൈബര്‍ ആക്രമണം നടത്തുന്നത്. ആശാ വര്‍ക്കര്‍മാരെ ആക്ഷേപിക്കുന്നതോടൊപ്പം, വ്യാജ തലക്കെട്ടോടെ അതുല്യയുടെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അടിയന്തരമായി തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെടുന്നു. അതേസമയം പരാജയഭീതി തലക്കു പിടിച്ചാല്‍ സാംസ്‌കാരിക സിപിഎമ്മിന് ഒരേ രീതിയും നിലവാരവുമാണുള്ളതെന്നും, സിപിഎമ്മിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെയാണ് വ്യാജ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.

Related articles

See all
Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Save your stories

Sign in