Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'മുതലകള്‍ നിഷ്കളങ്കർ'; മോദിയുടെ 'കരച്ചിലില്‍' രാഹുല്‍ ഗാന്ധി

'മുതലകള്‍ നിഷ്കളങ്കർ'; മോദിയുടെ 'കരച്ചിലില്‍' രാഹുല്‍ ഗാന്ധി
കൊവിഡ് അവലോകന യോഗത്തിലെ പ്രസംഗത്തിനിടെ 'വിതുമ്പി കരഞ്ഞ' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. 'മുതലകള്‍ നിഷ്കളങ്കരാണ്' എന്ന് രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്ററില്‍ കുറിച്ചു. പ്രസംഗത്തിനിടെയുള്ള മോദിയുടെ കരച്ചില്‍ മുതലക്കണ്ണീരായിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഒരു മുതലയുടെ പടവും 'മുതലകള്‍ നിഷ്‌കളങ്കരാണ്'അടിക്കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ബയോഡൈവേഴ്‌സിറ്റി ഡേ എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്‍റെ പരിഹാസം. മോദിയുടെ കരച്ചിലിനെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ പ്രശാന്ത് ഭൂഷനുള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. https://www.instagram.com/p/CPK5lrZD5D5/   https://twitter.com/RahulGandhi/status/1396022087899308035

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in