ആരാധകർ കാത്തിരുന്ന ദൃശ്യങ്ങൾ പുറത്ത്; ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന വിവാഹത്തിന്റെ ആദ്യ വീഡിയോ വൈറൽ
ലിസ്ബൺ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും തമ്മിലുള്ള വിവാഹച്ചടങ്ങിന്റെ ആദ്യ വീഡിയോ പുറത്ത്. ഓഗസ്റ്റ് 11ന് പോർച്ചുഗലിലെ ലിസ്ബണിന് സമീപം കാഷ്‌കിസിൽ നടന്ന സ്വകാര്യ വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹമോതിരം ധരിച്ച കൈകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ഇരുവരും വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. അതിനുശേഷം ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ‘വോഗ്’ പുറത്തുവിട്ടത്.
കാഷ്‌കിസിലെ ആഡംബര വസതിയിലെ സ്വീകരണമുറിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. വിവാഹത്തിന് മുന്നോടിയായി ജോർജീന മേക്കപ്പ് ചെയ്യുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും അഞ്ച് കുട്ടികൾ വിവാഹത്തിനായി ഒരുങ്ങുന്നതുമെല്ലാം വീഡിയോയിൽ കാണാം. ജോർജീന അണിഞ്ഞ വജ്രമാലയും ചെരുപ്പുകളും വീഡിയോയിൽ ശ്രദ്ധേയമാണ്.
വിവാഹ രജിസ്റ്ററിൽ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ജോർജീന കണ്ണീരണിയുന്നതും പിന്നാലെ റൊണാൾഡോ അവരെ ചുംബിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് പള്ളിയിലെത്തിയ ഇരുവരും പ്രാർഥിക്കുകയും വിവാഹമോതിരങ്ങൾ കൈമാറുകയും ചെയ്തു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത എല്ലാവരും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.
വിവാഹച്ചടങ്ങുകളിൽ കുട്ടികൾക്കായിരുന്നു പ്രധാന സ്ഥാനമെന്ന് ജോർജീന റോഡ്രിഗസ് പറഞ്ഞു. തങ്ങളുടെ ജീവിതത്തിൽ കുട്ടികൾക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും അവർക്കായി സമയം മാറ്റിവയ്ക്കുന്നുണ്ടെന്നും ജോർജീന വ്യക്തമാക്കി.
സ്പെയിനിലും പോർച്ചുഗലിലുമായി വളർന്ന താനും റൊണാൾഡോയും പരിമിതമായ സാഹചര്യങ്ങളുള്ള കുടുംബങ്ങളിൽ നിന്നാണ് വന്നതെന്നും അതിനാൽ ജീവിതത്തിലെ ഒന്നുമില്ലായ്മയുടെയും എല്ലാം ലഭിക്കുന്നതിന്റെയും മൂല്യം കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ജോർജീന പറഞ്ഞു.
ഏകദേശം പത്ത് വർഷം മുമ്പ് സ്പെയിനിലെ മാഡ്രിഡിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും ജീവിതപങ്കാളികളാകുകയും ചെയ്തു.
അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച 32കാരിയായ ജോർജീന റോഡ്രിഗസ് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.