Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'അമ്മ'യില്‍ പ്രതിസന്ധി മുറുകുന്നു; ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരനും രാജിവെച്ചു

'അമ്മ'യില്‍ പ്രതിസന്ധി മുറുകുന്നു; ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരനും രാജിവെച്ചു

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ഭിന്നതകളും നാടകീയ സംഭവങ്ങളും പുതിയ തലത്തിലേക്ക്. മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ ഒന്നൊന്നായി സംഘടനയില്‍ നിന്ന് പടിയിറങ്ങുന്നതോടെ 'അമ്മ'യില്‍ പ്രതിസന്ധി മുറുകുകയാണ്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവെച്ച ദുരൂഹതകള്‍ മാറുന്നതിന് മുന്‍പേ, മുതിര്‍ന്ന നടി മല്ലിക സുകുമാരനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. ഫേസ്ബുക്കിലൂടെയാണ് താന്‍ സംഘടന വിടുന്ന കാര്യം മല്ലിക സുകുമാരന്‍ ഔദ്യോഗികമായി അറിയിച്ചത്.

അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് അരങ്ങേറിയത്. തര്‍ക്കം രൂക്ഷമായതോടെ, അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്ന് പ്രസിഡന്റായിരുന്ന ശ്വേത മേനോന്‍ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു. ശ്വേതയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജി അറിയിച്ചു. തൊട്ടുപിന്നാലെ ശ്വേത സംഘടനയുടെ പ്രാഥമിക അംഗത്വം വരെ ഒഴിഞ്ഞ വാര്‍ത്തകള്‍ പുറത്തുവന്നതോടെ, ശ്വേതയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് മല്ലിക സുകുമാരന്റെയും പടിയിറക്കം. 'സ്നേഹപൂര്‍വ്വം പടിയിറങ്ങുന്നു... 'അമ്മ'യില്‍ നിന്നും... സത്യത്തിനൊപ്പം... ന്യായത്തിനൊപ്പം... ശ്വേതയ്ക്കൊപ്പം' എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഭരണസമിതി ഒഴിഞ്ഞതോടെ സംഘടനയുടെ താല്‍ക്കാലിക ചുമതലകള്‍ക്കായി നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പാലക്കാട് എം.എല്‍.എയും നടനുമായ രമേഷ് പിഷാരടിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷന്‍. മുന്‍ മന്ത്രി ഗണേഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. നാല് മാസമാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഇതിനുള്ളില്‍ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികളിലേക്ക് താരസംഘടന കടക്കും. എന്നാല്‍ മുതിര്‍ന്ന അംഗങ്ങളുടെ തുടരെയുള്ള രാജി സംഘടനയെ വരും ദിവസങ്ങളില്‍ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

Related articles

See all
Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Save your stories

Sign in