Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

G Sudhakaran| 'എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നു; സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം': ഫെയ്സ്ബുക്ക് പോസ്റ്റുമായി ജി സുധാകരന്‍

G Sudhakaran|  'എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നു; സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം': ഫെയ്സ്ബുക്ക് പോസ്റ്റുമായി ജി സുധാകരന്‍
തന്റെ പേരില്‍ വ്യാജ അസഭ്യ കവിതകളും മറ്റ് പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതായി മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്‍. ഇത് അപകീര്‍ത്തികരമായ സൈബര്‍ ആക്രമണമാണെന്നും, പോസ്റ്റിനു പിന്നില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. 'മുന്‍ മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കവിത വൈറലാകുന്നു' എന്ന തലക്കെട്ടോടെ ഒരു അശ്ലീല കവിതയും തന്റെ പടത്തോടുകൂടിയ കൂടിയുള്ള ഒരു സ്‌ക്രീന്‍ഷോട്ടും കോഴിക്കോടുള്ള ഒരു സുഹൃത്ത് അവരുടെ ഗ്രൂപ്പില്‍ വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നത്. കുറച്ചുനാളായി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് മനഃപൂര്‍വം തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു. ജി സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മുന്നറിയിപ്പ്: ജാഗ്രത ! 'സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു. കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്. 

Related articles

See all
Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Save your stories

Sign in