Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം ; സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ലാത്ത നിലപാട്': ഉമ്മന്‍ ചാണ്ടി

'ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം ; സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ലാത്ത നിലപാട്': ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം : ശബരിമലയിൽ ആത്മാർത്ഥതയില്ലാത്ത നിലപാടാണ് സിപിഎമ്മിന്‍റേതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സുപ്രീം കോടതിയിൽ യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരും നൽകിയ സത്യവാങ്മൂലത്തിന്‍റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു . യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ശബരിമലയിൽ ആവിഷ്കരിച്ച വികസന പദ്ധതികൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എണ്ണി പറഞ്ഞു. വിശ്വാസികളുടെ പേരിൽ ചിലർ അവകാശവാദങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ശബരിമല വിവാദ ഭൂമിയാക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇടതു സർക്കാർ സത്യവാങ്മൂലം മാറ്റി നൽകിയില്ലായിരുന്നെങ്കിൽ സുപ്രീം കോടതി വിധിപോലും മാറുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in